CoA of BCCI lifts suspensions on Hardik Pandya, KL Rahul
അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും വിലക്ക് നീക്കി. ദില്ലിയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി യോഗത്തിലാണ് ഇരുവരുടെയും വിലക്ക് നീക്കാന്‍ തീരുമാനമായത്. കളിക്കാരെ ദീര്‍ഘകാലം പുറത്തിരുത്തരുതെന്ന് സിഒഎ നിര്‍ദ്ദേശിച്ചിരുന്നു.